സഹയാത്രികര്‍

Monday, March 7, 2011

എം ടി ക്ക് ഒരു ഉപഹാരം


നാലുകെട്ടിന്റെ നെരിപ്പോടുകളില്‍ നിന്ന്
ഇറങ്ങി വരുന്ന സാധാരണ മനുഷ്യരെ അറിയാം॥

കാലത്തിന്റെ മുറിപ്പാടുകള്‍ ഏറ്റുവാങ്ങിയ
വേദനയുടെ നിഴല്‍ രൂപങ്ങളെ ആശ്ലേഷിക്കാം..

അസുരവിത്ത്‌ വീണു മുളക്കുന്ന മണ്ണില്‍ നിന്ന്
കളകളോടൊപ്പം നീക്കം ചെയ്യാം ..

മഞ്ഞു വീണു കിടക്കുന്ന ഭൂപ്രദേശങ്ങള്‍ താണ്ടി
നമുക്ക് സ്നേഹദൂദരാകാം ..

വിലാപയാത്രകളുടെ അവസാനം
ചവിട്ടി മെതിക്കപെട്ട
പൂക്കളും, കിനാക്കളും തൊട്ടറിയാം ..

പാതിരാവും പകല്‍വെളിച്ചവും ഇടകലര്‍ന്ന
ജീവിത പ്രഹേളികയെ അറിയാം ..

അറബിപൊന്ന് തേടിപോയി
മരുഭൂമികളില്‍ നീരുറവ തേടുന്ന
പ്രിയപെട്ടവരെ ഓര്‍ക്കാം ..

രണ്ടാമൂഴം ആണെങ്കിലും
നിര്‍വൃതിയുടെ നിമിഷങ്ങള്‍
പകര്‍ന്നാടുന്നുണ്ടെന്നു അറിയാം..

ഇരുട്ടിന്റെ ആത്മാവും ,
ഒരിക്കലും കാണാത്ത
പെണ്ണിന്‍ ഹൃദയവും അറിയാം..

ഓളവും തീരവും ഇണചേരുന്ന
മോഹഭംഗങ്ങള്‍
കാല്‍പ്പാടുകള്‍ക്ക് എന്നേ അറിയാം..

കുട്ട്യേടത്തി ഉപേക്ഷിച്ച
ഇരുമ്പു പെട്ടിയിലെ വാടാമലരുകള്‍
ഉള്ളറിവിന്റെ പരിഛേദം..

വാരിക്കുഴികള്‍ തീര്‍ക്കുന്നവര്‍ക്കിടയില്‍ ,
സ്വര്‍ഗം തുറക്കുന്ന സമയം
എപ്പോഴാണാവോ ?

ബന്ധനം ..
പതനം..
വാനപ്രസ്ഥം .. ഒടുവില്‍ ..
നിന്റെ ഓര്‍മ്മയ്ക്ക്‌ .. എല്ലാം സമര്‍പ്പിക്കുന്നു..

10 comments:

Kalavallabhan said...

"അസുരവിത്ത്‌ വീണു മുളക്കുന്ന മണ്ണില്‍ നിന്ന്
കളകളോടൊപ്പം നീക്കം ചെയ്യാം .."
കളകളെ നീക്കണോ ?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു യാത്ര പോലെ ഇഷ്ടപ്പെട്ടു.

Pranavam Ravikumar said...

ഇഷ്ടപ്പെട്ടു!

MOIDEEN ANGADIMUGAR said...

നന്നായി ഈ ഉപഹാരം.

ബെഞ്ചാലി said...

ഇഷ്ടപ്പെട്ടു ഈ ഉപഹാരം.

chithrakaran:ചിത്രകാരന്‍ said...

ആരാ ഈ എം ടി ???
മഹാവിഷ്ണുവിന്റെ അവതാരമായ വല്ല പ്രതിഷ്ടയുമായിരിക്കുമോ ???

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നന്നായി

girishvarma balussery... said...

Kalavallabhan
ആറങ്ങോട്ടുകര മുഹമ്മദ്‌
Pranavam Ravikumar a.k.a. കൊച്ചുരവി
moideen angadimugar
ബെഞ്ചാലി
chithrakaran:ചിത്രകാരന്‍
പള്ളിക്കരയില്‍
നന്ദി വായിച്ചതില്‍....
ചിത്രകാരന്‍ ..ആരാ ഈ എം. ടി എന്ന പരിഹാസ ചോദ്യത്തിന് ഉത്തരം ആവശ്യമില്ല. നിങ്ങള്‍ അറിയുന്ന അവതാരം വിഷ്ണുവിന്റെതായിരിക്കും. പക്ഷെ ഇങ്ങനെയും ചില അവതാരങ്ങള്‍ ഉണ്ട്...

രമേശ്‌ അരൂര്‍ said...

നല്ല പൂമാല ..ഇഷ്ടപ്പെട്ടു ..

Manickethaar said...

നന്നായി .............