സഹയാത്രികര്‍

Wednesday, March 16, 2011

വെയിലില്‍ അലിയുന്ന പകലുകള്‍


ഒരു കണ്‍നിറവിന്റെ
സായൂജ്യ മയക്കങ്ങളില്‍
ഒരു തൂവല്‍ നനവായ്
സുഖിപ്പിച്ചു പോവുന്നു നീ.

പിന്നെയും അര്‍ദ്ധമയക്കത്തിന്റെ
പടവുകളിടിയുന്ന
കയറ്റിറക്കങ്ങളില്‍
ഒരു നൂല്‍ വഴക്കമായെങ്കിലും നീ .

പകല്‍നേരങ്ങളുടെ
വിഷാദ ഗഹനതയില്‍
തീച്ചില്ല കുടയുന്ന
നൊവേറ്റ് മയങ്ങുമ്പോള്‍
ജാലകങ്ങള്‍ തുറന്ന
ഊഷ്മാവാകുന്നു നീ .

ധനുമാസ രാത്രികളുടെ
തളിര്‍ക്കുന്ന
വികാരശ്രേണികളില്‍
മാന്ത്രിക രഹസ്യങ്ങളുടെ
നീരാളം വിരിക്കുന്നു നീ.

എന്റെ ശൃംഗാര കുതൂഹലങ്ങളില്‍
ഞരമ്പിഴയുന്ന
ആസക്തി രാഗങ്ങളില്‍
നീ പത്രങ്ങള്‍ കൊഴിഞ്ഞ
മന്ദാരമായ് മാറിയിരിക്കുന്നു.

ഞാന്‍ വെയിലില്‍ കരിഞ്ഞ ശലഭം .
നീ അലസമായ് മൊഴിഞ്ഞു.

ഇന്ന് ഞാനും വെയിലില്‍
അലിയുന്ന പകലുകളിലേക്ക്
ചേക്കേറുന്നു.

6 comments:

Unknown said...

പിന്നെയും അര്‍ദ്ധമയക്കത്തിന്റെ
പടവുകളിടിയുന്ന
കയറ്റിറക്കങ്ങളില്‍
ഒരു നൂല്‍ വഴക്കമായെങ്കിലും നീ .

sm sadique said...

കവിത വായിച്ചു
ആശംസകൾ…………

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത വായിക്കുമ്പോള്‍ പകല്‍ക്കിനാവുകളുടെ ഒരു ഊഞ്ഞാലിലിരുന്ന് ആടുന്നത് പോലെ..
അഭിനന്ദനങ്ങള്‍

മുകിൽ said...

ഇന്ന് ഞാനും വെയിലില്‍
അലിയുന്ന പകലുകളിലേക്ക്
ചേക്കേറുന്നു..

orupole kariyaano?
nannaayirikkunnu kavitha.

girishvarma balussery... said...

MyDreams
sm sadique
ആറങ്ങോട്ടുകര മുഹമ്മദ്‌
നന്ദി വായിച്ചതിനും, അഭിപ്രായങ്ങള്‍ക്കും.
മുകിൽ
നന്ദി വായിച്ചതിനു. ഒരു പോലെ കരിയുകയാണ്. അതാണ്‌ സുഖവും....

Jithu said...

എനിക്കിഷ്ടപ്പെട്ടു