സഹയാത്രികര്‍

Thursday, March 17, 2011

ഞാനുറങ്ങാതിരിക്കുന്നു


കാവല്‍ മാടങ്ങളുടെ
ദീനതയാണെന്റെ
ഉറക്കം കെടുത്തിയത് .

ഒരു രാത്രി മയക്കത്തിന്റെ
നേര്‍ത്ത ഇഴകളില്‍ നിന്നാണ്
ഞാനെന്റെ പ്രാണനെ
വേര്‍പെടുത്താന്‍ ശ്രമിച്ചത് .

പണ്ടെന്റെ സുഷുപ്തിക്കൊടുവില്‍
കൈവന്ന പൂര്‍ണ്ണത ,
പക്ഷെ അത് ശൂന്യതയില്‍
നിന്നുള്ള കണ്‍തുറക്കല്‍ .

കണ്ണടയ്ക്കാത്ത കാഴ്ചയില്‍
ദുര്‍നിമിത്തങ്ങളുടെ
പ്രഹേളിക .

ഉറക്കം മുറിയലിന്റെ
ആദ്യ പ്രഹരത്തില്‍
ഞാന്‍ കണ്‍ തുറക്കുകയായിരുന്നു.
ഇത്തിരി കാഴ്ചവെട്ടത്തില്‍
മണ്ണില്‍ മുടിയിഴഞ്ഞ
പാടുകള്‍ പോലും
കാണുവാന്‍ കഴിഞ്ഞു .
ആലംബമില്ലാത്ത തേങ്ങല്‍
പോലും കേള്‍ക്കുവാനും.

ഇപ്പോള്‍,
എന്റെ രാവുകളും, പകലുകളും
നിദ്രാ വിഹീനങ്ങളായിരിക്കുന്നു .

4 comments:

ഷൈജു കോട്ടാത്തല said...

ആരെങ്കിലുമൊക്കെ ഉറങ്ങാതെ വേണമല്ലോ.

മുകിൽ said...

ഉറക്കത്തിനു വന്ന ദുരന്തം. നന്നായിരിക്കുന്നു.

മനു കുന്നത്ത് said...

നിദ്രാവിഹീനങ്ങളായ രാത്രികള്‍ പകലുപോലെയാണ്...!
നന്നായിരിക്കുന്നു..!

the man to walk with said...

ishtaayi..

Best Wishes