സഹയാത്രികര്‍

Monday, June 6, 2011

ദീര്‍ഘ സുമംഗലീ ഭവ:



ചുറ്റിലുമിരുള്‍ത്തീയിന്‍ ചൂടസഹ്യം ,
വിയര്‍ത്ത നെറ്റിത്തടത്തിലമര്‍ത്തു-
മിളംകാറ്റുമൊരു ദൂതനല്ലന്നോ ?

തെളിഞ്ഞു നില്‍ക്കുമംബരത്തിന്‍ സീമ
തേടലോ,വ്യര്‍ത്ഥം, ചാരുശിലതന്‍ മൌനമോ?
വിളറും ചന്ദ്രക്കലതന്‍ കടം വാങ്ങിയ പുഞ്ചിരിയോ?

അറിയാം, മൌനമൊരു സാഗരത്തിന്‍
ഗാനമാണെന്നാലുമായുള്‍ത്തുടിപ്പിന്നാര്‍ക്കുവേണ്ടി...
ഉള്‍ത്തുടിപ്പിന്നാര്‍ക്ക് വേണ്ടി ....! !

3 comments:

ponmalakkaran | പൊന്മളക്കാരന്‍ said...

നമുക്കുവേണ്ടി...... ആശംസകള്‍..............

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത വളരെ ഹൃദ്യം

Kalavallabhan said...

കാറ്റിനോട് ചോദിക്കാം
ദൂതനറിയാതിരിക്കില്ല.