സഹയാത്രികര്‍

Tuesday, July 19, 2011

സാളഗ്രാമം


നൂറ്റാണ്ടുകള്‍ക്കു മുന്‍പ്
കടലിന്നഗാധതയിലെവിടെയോ
രൂപാന്തരം പ്രാപിച്ച്
അവസാനം പ്രണവത്തില്‍ ലയിച്ചത്‌ ...

യുഗങ്ങളുടെ നിതാന്തതാളം
ശ്രവിച്ചത് .
എന്നെ അറിഞ്ഞത്
നിന്നെ അറിഞ്ഞത്
നമ്മിലൂടെ സഞ്ചരിച്ചത് .

ഒരു ക്ലേശ മനുഷ്യ ജന്മത്തിനു
വീണ്ടും നീ പുനര്‍ജനി നല്കുന്നുവോ!!

ഒരു നിശ്ചല പ്രളയത്തിന്റെ
ശൂന്യാവസ്ഥയില്‍
ആദിയില്‍ നീ ആലിലയില്‍ ആയിരുന്നത്രെ!!

അവാഹനത്തിന്റെ
തുടര്‍ചെയ്തികളില്‍
നീ പുഞ്ചിരിയോടെ
സാളഗ്രാമത്തില്‍
കുടിയിരുന്നു......
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ
ഫോസിലോടൊപ്പം
നീ വസിക്കുന്നെന്നു ആരുമറിഞ്ഞില്ല.

ഇന്ന് മണിയടികള്‍ നിറഞ്ഞ
മച്ചിനുള്ളില്‍
കടവാതിലുകളുടെ ശൂന്യജീവിതം പോല്‍
നീ തൂങ്ങി മയങ്ങുന്നു.
നീയും മറ്റൊരു ജന്മം കാംഷിക്കുന്നോ ?
ഭഗവാന്‍ .... നീയും ?

3 comments:

ഋതുസഞ്ജന said...

avoid spelling mistakes.. good work

- സോണി - said...

പകുത്തും പകുത്തും പിന്നെയും പകുത്തും.... അങ്ങനെയങ്ങനെ കോടാനുകോടി ജീവജാലങ്ങളില്‍ കുടിയിരിക്കുന്ന ആ ചൈതന്യം. എങ്കിലും ഒരു ജന്മത്തിന്കൂടി ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌. ഈ ജന്മം തീര്‍ന്നുപോകുന്ന വേദനയിലും, ചിലതൊക്കെ തിരുത്താനും....

ഞാന്‍ said...

പ്രലോഭനങ്ങള്‍ എത്ര അതിജീവിച്ചാലും
വീണ്ടും പരീക്ഷിക്കും എന്നാണല്ലോ?
അല്ലെ?