സഹയാത്രികര്‍

Thursday, July 14, 2011

ഹൃദയവും ഹൃദയവും


ട്രാഫിക് ജാമിലൂടൊരു ഹൃദയം
ഒഴുകിയെത്തിയത്
ജീവന്റെ
സ്പന്ദനത്തിലേക്ക്

ഹൃദയമൊഴിഞ്ഞ
ശൂന്യതയില്‍
വിലയ്ക്കെടുത്ത ഹൃദയം
മിടിച്ചു തുടങ്ങി .

ധമനികളിലൂടൊഴുകിയ
ചോരയില്‍
കമ്പിവേലികള്‍
മുറിഞ്ഞു തെറിച്ചു.

ലാഹോറും, കല്‍ക്കട്ടയും
ഇസ്ലാമാബാദും, അഹമ്മദാബാദും
പഞ്ചാബും, പഞ്ചാബും
കാശ്മീരും, കാശ്മീരും
തോളുരുമ്മിക്കൊണ്ടിരുന്നു.

ഒളിത്താവളങ്ങളും
ചാവേറുകളും
ഗൂഡാലോചനകളും
ഒരു ഹൃദയമിടിപ്പിന്റെ
നിതാന്തജാഗ്രതയില്‍
നിശ്ചലമായെങ്കില്‍ !!!
( വാര്‍ത്ത ::: ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ , ഒരു ഇന്ത്യക്കാരന്റെ ഹൃദയം ഒരു പാക്കിസ്ഥാന്‍കാരന് )

9 comments:

ഋതുസഞ്ജന said...

:)

മുകിൽ said...

കൊള്ളാം.

- സോണി - said...

നല്ല വിഷയം. വിമര്‍ശിക്കാന്‍ ഞാനാളല്ല, എങ്കിലും, അല്പം കൂടി ശക്തമായി പറയാന്‍ താങ്കള്‍ക്കു കഴിയുമായിരുന്നു എന്ന് തോന്നി.

MOIDEEN ANGADIMUGAR said...

കൊള്ളാം..:)

ശ്രീജിത് കൊണ്ടോട്ടി. said...

നമുക്ക്‌ ഹൃദയങ്ങള്‍ പരസ്പരം കൈമാറാം. ആത്മാര്‍ഥതയോടെയാണ് എങ്കില്‍ സമാധാനം പുലര്‍ന്നെക്കും. ആശയം നന്നായിട്ടുണ്ട് നന്നായിട്ടുണ്ട് ഗിരീഷേട്ടാ..

ഇവിടെ ആദ്യമായാണ് വരുന്നത്. വീണ്ടും വരാം..

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
ponmalakkaran | പൊന്മളക്കാരന്‍ said...

അടുത്ത ബോംബ് പൊട്ടുന്നതുവരെ സമാധാനിക്കാം.

Njanentelokam said...

മനസ്സ് ഉണ്ടായാല്‍ പോരാ മാനസികാവസ്ഥ ഉണ്ടാകണം ...
എവിടെ ഉണ്ടാകാന്‍ ?

നന്ദിനി said...

നന്നായിരിക്കുന്നു ....
അര്‍ത്ഥ സമ്പുഷ്ട മായ വരികള്‍