ട്രാഫിക് ജാമിലൂടൊരു ഹൃദയം
ഒഴുകിയെത്തിയത്
ജീവന്റെ
സ്പന്ദനത്തിലേക്ക്
ഹൃദയമൊഴിഞ്ഞ
ശൂന്യതയില്‍
വിലയ്ക്കെടുത്ത ഹൃദയം
മിടിച്ചു തുടങ്ങി .
ധമനികളിലൂടൊഴുകിയ
ചോരയില്‍
കമ്പിവേലികള്‍
മുറിഞ്ഞു തെറിച്ചു.
ലാഹോറും, കല്‍ക്കട്ടയും
ഇസ്ലാമാബാദും, അഹമ്മദാബാദും
പഞ്ചാബും, പഞ്ചാബും
കാശ്മീരും, കാശ്മീരും
തോളുരുമ്മിക്കൊണ്ടിരുന്നു.
ഒളിത്താവളങ്ങളും
ചാവേറുകളും
ഗൂഡാലോചനകളും
ഒരു ഹൃദയമിടിപ്പിന്റെ
നിതാന്തജാഗ്രതയില്‍
നിശ്ചലമായെങ്കില്‍ !!!
( വാര്‍ത്ത ::: ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ , ഒരു ഇന്ത്യക്കാരന്റെ ഹൃദയം ഒരു പാക്കിസ്ഥാന്കാരന് )
ഒഴുകിയെത്തിയത്
ജീവന്റെ
സ്പന്ദനത്തിലേക്ക്
ഹൃദയമൊഴിഞ്ഞ
ശൂന്യതയില്‍
വിലയ്ക്കെടുത്ത ഹൃദയം
മിടിച്ചു തുടങ്ങി .
ധമനികളിലൂടൊഴുകിയ
ചോരയില്‍
കമ്പിവേലികള്‍
മുറിഞ്ഞു തെറിച്ചു.
ലാഹോറും, കല്‍ക്കട്ടയും
ഇസ്ലാമാബാദും, അഹമ്മദാബാദും
പഞ്ചാബും, പഞ്ചാബും
കാശ്മീരും, കാശ്മീരും
തോളുരുമ്മിക്കൊണ്ടിരുന്നു.
ഒളിത്താവളങ്ങളും
ചാവേറുകളും
ഗൂഡാലോചനകളും
ഒരു ഹൃദയമിടിപ്പിന്റെ
നിതാന്തജാഗ്രതയില്‍
നിശ്ചലമായെങ്കില്‍ !!!
( വാര്‍ത്ത ::: ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ , ഒരു ഇന്ത്യക്കാരന്റെ ഹൃദയം ഒരു പാക്കിസ്ഥാന്കാരന് )
9 comments:
:)
കൊള്ളാം.
നല്ല വിഷയം. വിമര്‍ശിക്കാന്‍ ഞാനാളല്ല, എങ്കിലും, അല്പം കൂടി ശക്തമായി പറയാന്‍ താങ്കള്‍ക്കു കഴിയുമായിരുന്നു എന്ന് തോന്നി.
കൊള്ളാം..:)
നമുക്ക് ഹൃദയങ്ങള്‍ പരസ്പരം കൈമാറാം. ആത്മാര്‍ഥതയോടെയാണ് എങ്കില്‍ സമാധാനം പുലര്ന്നെക്കും. ആശയം നന്നായിട്ടുണ്ട് നന്നായിട്ടുണ്ട് ഗിരീഷേട്ടാ..
ഇവിടെ ആദ്യമായാണ് വരുന്നത്. വീണ്ടും വരാം..
അടുത്ത ബോംബ് പൊട്ടുന്നതുവരെ സമാധാനിക്കാം.
മനസ്സ് ഉണ്ടായാല്‍ പോരാ മാനസികാവസ്ഥ ഉണ്ടാകണം ...
എവിടെ ഉണ്ടാകാന്‍ ?
നന്നായിരിക്കുന്നു ....
അര്‍ത്ഥ സമ്പുഷ്ട മായ വരികള്‍
Post a Comment