സഹയാത്രികര്‍

Friday, February 10, 2012

തുറന്നുപറയേണ്ടത്തീര്‍ത്ഥകണങ്ങള്‍
പോലെയാവണം വാക്കുകള്‍ .
ഓംകാരവഴിയിലൂടെ
ഇറ്റി വീഴുന്ന കണങ്ങള്‍ .
ഒന്ന് ചേര്‍ന്നൊരു
നനുത്ത മഴയായ് നമ്മളിലേയ്ക്ക്
നിപതിച്ചത്.
ഒരു തുറന്ന വിതാനത്തിലേയ്ക്ക്
കയറിയിരിയ്ക്കുന്നയെന്നിലേയ്ക്ക്
ഒരു രാമഴയായാണത്‌ പെയ്തത് .
ഒരു വെളിപാട് മഴ.
എനിയ്ക്ക് പിന്നീടൊന്നും
മറച്ചു വെയ്ക്കേണ്ടതായി വന്നിട്ടില്ല.
സുഹൃത്തിനെയും
ദ്വേഷിയെയും ഞാന്‍
ഒരേപോലെ .....
യാത്രയങ്ങിനെ സുഗമമായിരുന്നു .
ഇന്നലെയും ഒരു മഴ പെയ്തു .
കടുത്ത വാക്കുകള്‍
ചരടറുത്ത് വിട്ട പെരുമഴ .
പക്ഷെ അത് മുഴുവന്‍ തുപ്പലായിരുന്നു.
ഉമിനീര്‍ഗ്രന്ഥിയുടെ
വൃത്തികെട്ട വെളുത്ത പാട .
അതെന്നില്‍
ഇനിയുംവീഴുംമുന്‍പെനിയ്ക്കീ
രാജ്യം വിടണം .
ഈ രാജ്യമുപേക്ഷിക്കണം.

3 comments:

DEJA VU said...

കവിത നന്നായി ..ആശംസകള്‍

നാരദന്‍ said...

വാക്കുകള്‍ മനസ്സില്‍ സൃഷ്ടിക്കുന്നത് .....

നിശാസുരഭി said...

:)