ഒരു മുത്തു കളയാതെ സൂക്ഷിക്കാനാണീ
പെരുങ്കളിയാട്ടങ്ങളും , നിലയില്ലാച്ചുഴികളും .
ആര്‍ത്തലക്കുമ്പോഴും ഉള്ളിലുലഞ്ഞാടുന്നൊരു മുത്ത്.
തോണിക്കാരന്റെ തുഴ സ്പര്‍ശിച്ചുപോവുന്നു.
കപ്പല്‍പങ്കകളുടെ ചുംബനമേല്ക്കാതെ വഴുതുന്നു.
പായല്‍വനങ്ങളില്‍ ഈറന്‍കാറ്റിനൊപ്പം സഞ്ചാരം.
ചുഴികളില്‍ കാറ്റാവാഹിക്കപ്പെടുന്നു.
അകമ്പടിയായ് കാറ്റ് .
കടലിലെ രാജവീഥികളില്‍ ,
തണല്‍മരങ്ങളുടെ സുഖസ്പര്‍ശത്തില്‍ ,
രാത്രികള്‍ മാത്രമുണരുന്ന അടിത്തട്ടില്‍ ,
ഞാനൊളിച്ചും പതുങ്ങിയുമങ്ങിനെ ....
അപഹരിക്കപ്പെടുന്ന മാത്രയില്‍
കടല്‍ വറ്റിയൊരു നീര്‍ച്ചാലാകും.
തിരമാലകളാഹൂതി ചെയ്കയാണ്
കാലങ്ങളായെന്റെ നിലനില്‍പ്പിനായ്..
2 comments:
ആശംസകൾ.......
കൊള്ളാം, ഭാവുകങ്ങൾ
Post a Comment