സഹയാത്രികര്‍

Monday, May 28, 2012

ആരോ വന്നു പോകുന്നുമഞ്ഞ് നേര്‍മ്മയായി പെയ്യുന്നുണ്ട്.

ആരോ മനസ്സില്‍ കോറി വരയ്ക്കുന്നുണ്ട്.
കണ്ണടച്ച് മഞ്ഞ് കൊള്ളുന്നുണ്ട് .
ഉള്ളിലൊരു ചിത്രം വരച്ചാരോ യാത്രയായി.

കൈ ചൂണ്ടി നടത്തുന്നുണ്ട്.
തുറന്ന മൈതാനത്തിലേയ്ക്ക്‌.
ഒരു പുല്കൊടിക്കും നോവാതെ
നടക്കണമെന്ന് മൊഴിയുന്നുണ്ട്.

കല്ലത്താണിയില്‍ പുറം ചൊറിയുന്ന
കഴുതയാവരുതത്രേ !
യാത്രികര്‍ക്ക് ഏതിരവിലും
ഒരു തിരിനാളം ബാക്കി വെക്കണമത്രേ!

ശിശുവായി ചിരിക്കുകയെന്നും
മൃദുവായി മൊഴിയുകയെന്നും
ഉണര്‍ന്നുറങ്ങുകയെന്നും
മെല്ലെ ചരിക്കുകയെന്നും ..
ആരോതുന്നു..!
ആരോ വിലക്കുന്നു !
വാതിലില്‍ മുട്ടി മുട്ടി കൈകുഴഞ്ഞൊരു സ്വരം ...
" വാതില്‍ തുറക്കൂ .... വാതില്‍ തുറക്കൂ "

1 comment:

നാരദന്‍ said...

ജീവിതത്തില്‍ നിര്‍ദ്ദേശങ്ങളും വിലക്കുകള്മാണ് കൂടുതലും ............
യാഥാര്‍ത്യങ്ങള്‍ ഭീകരവും