പ്രകാശമാനമാവുകയാണ് ഹൃദയങ്ങള്‍ .
തിരിനാളങ്ങളുടെ പ്രഭയില്‍
ഇരമ്പുകയാണ് .
മണ്‍കട്ടകള്‍ നിറഞ്ഞ വയലുകള്‍
ദ്വേഷത്തിന്റെ അവശിഷ്ടങ്ങള്‍ക്കായും
ഒരുങ്ങുന്നു .
പകയുടെയും , കനലെരിച്ചിലിന്റെയും
പാകപ്പെട്ട കഥകള്‍ രാവൊഴിയുകയാണ്.
തെരുവുകള്‍ ഉറയുകയാണ്.
തീവെട്ടിയുടെയും, തിരിയുഴിച്ചിലിന്റെയും
ഘോഷയാത്രകള്‍ എരിയുകയാണ്.
രുദ്രതാളങ്ങള്‍ക്കിടയില്‍ ഉറങ്ങാത്ത രാവിന്റെ
കനം തൂങ്ങുന്ന നിമിഷങ്ങള്‍ക്കിടയില്‍
അല്‍മരചോട്ടില്‍ പാണ്ടിമേളം കൊഴുക്കുന്നു.
മണ്‍കട്ടകള്‍ ചിതറുമ്പോള്‍
കൈതചെടിയില്‍ തെറിച്ചു വീണ ചോരത്തുള്ളികളില്‍
നിലാവിന്റെ അവസാന ചുംബനം .
രാത്രി കഥ പറഞ്ഞു തീരുകയാണ്.
കളിമുറ്റത്ത് യാത്ര പറഞ്ഞു പിരിയുന്ന
ഭഗവതി തെയ്യങ്ങള്‍ക്ക് വിരഹച്ചുവ കലര്‍ന്ന
മന്ത്രങ്ങള്‍ അകമ്പടിയായ് .
പുലര്‍കാലത്തിന്റെ തുടക്കത്തില്‍
അമരക്കാരില്ലാത്ത ഒരു നാടിന്റെ കരിന്തിരിയായി ഈ വിളക്കുകള്‍.......
No comments:
Post a Comment