സഹയാത്രികര്‍

Monday, August 17, 2009

പഴയകാല കവിതകള്‍

അമ്മയാണ് ഞാന്‍..........

പണ്ടുണര്‍വിന്‍റെ ഊറ്റംകൊണ്ടേറെ
ഞെളിഞ്ഞോ ഞാന്‍
അതുമൊരു സ്വാഭാവികത മാത്രം.
ഇന്നെന്‍റെ കുഞ്ഞുങ്ങള്‍ പിറന്നപടി
മരിക്കുന്നു..
ചുരത്തുന്നു നീരുറവപോലെന്‍റെ മുലകള്‍

എന്‍റെ കറുത്ത മുത്തുക്കള്‍
അവരെന്‍റെ കണ്ണിന്‍റെ തെളിച്ചം ..
ജീവന്‍റെ തുടിപ്പ്,,,
അവരുടെ വിയര്‍പ്പുറ്റിവീഴെണ്ടോരീ
ദേഹം
പൊള്ളൂന്നിപ്പോള്‍ ചോരയും, കണ്ണുനീരുമാല്‍

1 comment:

സന്തോഷ്‌ പല്ലശ്ശന said...

പഴയ കവിതകള്‍ എന്ന ടാഗിന്‍റെ അര്‍ഥം എഴുതി തുടങ്ങിയകാലത്തേതാണ്‌ എന്ന് മനസ്സിലാക്കിക്കോട്ടെ...? അങ്ങിനെയാണെങ്കില്‍ കവിത തരക്കേടില്ല. ശരിയായ ഒരു വാഗ്മയങ്ങള്‍ പോലുമില്ലത്തതുകോണ്ടാവാം പ്രമേയം ശരിയായി വരക്കപ്പെട്ടിട്ടില്ല. പക്ഷെ ഈ കവിതകള്‍ ഒരു നല്ല കവിതയിലേക്കുള്ള യാത്ര പുറപ്പെട്ടിരിക്കാം ഉറപ്പ്‌.

പുതിയ കവിതകള്‍ തീര്‍ച്ചയായും നല്ലതായിരിക്കും അതെനിക്കുറപ്പുണ്ട്‌. ഒ.എന്‍.വി.യുടെ ആദ്യകാല കവിതകള്‍ എന്ന പേരില്‍ ഒരു പുസ്തകം ചിന്താ പബ്ളിക്കേഷനൊ മറ്റൊ ആണ്‌ പബ്ളിഷ്‌ ചെയ്തിരുന്നു ആ കവിതകളിലൂടെ കണ്ണോടിക്കുമ്പോഴും ഈ കൌതുകം എനിക്ക്‌ അനുഭവപ്പെട്ടിരുന്നു. പുതിയ കവിതകളും ഞങ്ങള്‍ക്ക്‌ വായിക്കന്‍ തരുമല്ലൊ....

സസ്നേഹം