സഹയാത്രികര്‍

Friday, April 2, 2010

നാന്തകം വിറയ്ക്കുന്നു


ഒന്ന്
------
ചിതറിത്തെറിച്ച ചോറും, ചോരയും .
കാല്‍ക്കരുത്തിന്റെ ഉഗ്രത
പെണ്ണടിവയറിനു നേരെ .
മുഷ്ടിചുരുട്ടി കുതിപ്പ്
കുഴിഞ്ഞ മുഖത്തിനു നേരെ .
തലയിലെ വിദ്യുത് തരംഗങ്ങള്‍
കീഴ്പ്പെടുത്താന്‍ മാത്രം .
വൃഥാവിലാവുന്ന ആണ്‍കരുത്ത്...

രണ്ട്
------
കാളിയാട്ട മഹോത്സവം കെങ്കേമം .
*നാന്തകം എഴുന്നള്ളിപ്പ് അതി സുന്ദരം .
ലോകമാതാവിന്റെ നിറഞ്ഞ മൌനത്തില്‍
നാന്തകം വിറക്കുകയാണ്.
ചോരയുടെ ഗന്ധം നുകരാന്‍ .
ചോരയില്‍ മുങ്ങി നിവരാന്‍ .

* ഭദ്രകാളിയുടെ വാള്‍.

7 comments:

Unknown said...

ചോരയുടെ ഗന്ധം നുകരാന്‍ .
ചോരയില്‍ മുങ്ങി നിവരാന്‍
ആദ്യതേങ്ങ എന്റെ വക സ്വയരക്ഷയ്ക്ക്

girishvarma balussery... said...

ഹ ഹ ഹ .. അപ്പോള്‍ വാളിന് ഇരയാവേണ്ട പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ട് . കവിതയില്‍ പറഞ്ഞ പോലുള്ള .........

Junaiths said...

എതിരിടാനാവാത്തോരോടുള്ള കരുത്ത് !!!!!!

Anonymous said...

ന്റെ ബദരിങ്ളെ എന്തരിത്കള്???????? കാക്ക തീട്ടമളിച്ചത് പോലെ വരച്ച് വച്ചിരിക്കണ്

girishvarma balussery... said...

താന്‍ തിന്നുന്ന സാധനത്തെ കുറിച്ച് ഓര്‍ത്തിട്ടു വന്നതുകൊണ്ടാണ് അങ്ങിനെ തോന്നിയത്.
എണീറ്റ്‌ പോടെ --------- മോനെ .

അനുജി, കുരീപ്പള്ളി. said...

എന്റേട്ടാ.. എന്തിനാ വേറുതേ ഈ അളിഞ്ഞവനോടൊക്കെ മറുപടി പറയാന്‍ പോകുന്നേ...ഓരോ നായിന്റെ മക്കള് ചുമ്മാ ഇറങ്ങിക്കോളും അല്ലേലും അളിഞ്ഞത് തിന്നു ശീലിച്ചവന് എന്ത് കണ്ടാലും അങ്ങനെ തോന്നിപ്പോകുന്നത് സ്വാഭാവികമല്ലേ...
അത് കാര്യമാക്കണ്ട..
കവിത ശക്തം ഏട്ടാ..

Kalam said...

വിട്ടേക്കു വര്‍മ്മാജി,
ഇത്തരക്കാര്‍ക്ക് മറുപടി പറഞ്ഞു അവരുടെ വില കൂട്ടല്ലേ..

നിലവാരമുള്ള ബ്ലോഗുകള്‍ കാണുമ്പോള്‍ ചിലര്‍ക്ക് ഇങ്ങിനെ വിസര്‍ജ്ജിച്ചു വൃത്തികേടാക്കാന്‍ തോന്നും.

ബ്ലോഗിനെ കുറിച്ചുള്ള കാമ്പുള്ള വിമര്‍ശങ്ങള്‍ അല്ലാതെ ഇത്തരം വയറിളക്കങ്ങളെ നിലനിര്തെന്ടതില്ല.
അതങ്ങു കളഞ്ഞെക്ക്.