കുതിച്ചു കയറ്റം
ഞാറ്റുപുരയിലെ
ഞരമ്പിറക്കത്തിന്‍റെ കൂടെ ....
ചെതലിമലയിലെ
സായന്തനത്തിലെ
ഇരുണ്ട മാനം
വീണ്ടും ഒരു സങ്കടകടലാവുന്നു..
ഒറ്റ ഈരഴത്തോര്‍ത്തും
പച്ചമഞ്ഞളും .
അപ്പോള്‍ ...
ഞാറ്റുപുര ഒരു സമ്മാനമാണ് ..
ഞാന്‍ കനിഞ്ഞു നെല്കിയത് .
കാട്ടുതേനാട്ടികളില്‍ പൊതിഞ്ഞ മേഘം
എന്‍റെ വാസനകളില്‍ നിറഞ്ഞത് .
എനിക്കറിയാമായിരുന്നുവല്ലോ .. എല്ലാം
4 comments:
ഖസാക്കിനെ മനസ്സിലേറ്റുകയാണല്ലൊ കവിതയില്‍. പക്ഷെ ഒരു അവ്യക്തത ഫീല്‍ ചെയ്യുന്നു. ഏതോ വികാരത്തെ പൊതിഞ്ഞു വക്കാനുള്ള ഒരു ശ്രമം. ഏതോ ഗന്ധങ്ങള്‍ ഊറി വരുന്നുണ്ടു പക്ഷെ. മനസ്സിലുള്ളതു പറയണോ വേണ്ടയൊ എന്ന ഒരു സന്ദേഹം കവിതയില്‍ കാണുന്നു. നിറവും മണവും ഇഷ്ടപ്പെട്ടു.
ഖസാക്കിനെ അറിഞ്ഞവര്‍ക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ ..... തുറന്നു പറയട്ടെ... കാമത്തിന്റെ ഞരമ്പിറക്കം തന്നെ... അവിടെക്കാണല്ലോ നാരായണിയമ്മ ഒറ്റമുണ്ടുടുത്ത് , പച്ചമഞ്ഞള്‍ അരച്ചത് പൂശി , നടന്നു പോയത്... പനകേറ്റക്കാരന്‍ കുപ്പുവിനെ സല്‍ക്കരിച്ചത്............. ശിവരാമന്‍ നായരുടെ ആത്മഗതം ആയി വായിക്കാം
കാട്ടുതേനാട്ടികളില്‍ പൊതിഞ്ഞ മേഘം
എന്‍റെ വാസനകളില്‍ നിറഞ്ഞത് .
എനിക്കറിയാമായിരുന്നുവല്ലോ
:0)
Post a Comment