സഹയാത്രികര്‍

Wednesday, May 5, 2010

പറയാതിരുന്നത് .. പറയേണ്ടതും..


പറയേണ്ടത് പറയാതെ പോകുമ്പോഴാണ് ,
വാക്കുകളുടെ ചിലമ്പല്‍ ഉള്ളില്‍ പിടഞ്ഞുതീരുമ്പോഴാണ് ,
ഗ്രഹിക്കപെടാതെ പോയ പ്രവര്‍ത്തികളുടെ
മൂല്ല്യം നമ്മെ പിന്തുടരുന്നത്.

മുനയൊടിഞ്ഞ കത്തിയുമായി ആദ്യം
തറവാട് കുളംതോണ്ടാനിറങ്ങിത്തിരിച്ചത്
പഴംകഥയിലെ പടുകിഴവന്‍ .
കാവല്‍ക്കാരില്ലാത്ത അതിര്‍ത്തികളില്‍
നൂണ്ടുകയറ്റം.
അല്ലെങ്കില്‍ വേദപുസ്തകത്തിലൂടെയെങ്കിലും.
കാരണം അവിടം പിശാച് കാവലാളാണല്ലോ ..

കര്‍ത്തവ്യത്തിന്റെ ലേബല്‍ ഒട്ടിച്ച
ചലിക്കുന്ന വിഷ സസ്യങ്ങള്‍ .
നരകത്തില്‍ നിന്നും പറിച്ചു നടപ്പെട്ടത്.
കറുക നാമ്പിന്റെ നാട്ടുപച്ചയിലേക്കുള്ള
കടന്നുകയറ്റം .

ശിക്ഷകള്‍ ചിറക് അരിയാത്ത
തുടര്‍പ്രവര്‍ത്തികളില്‍ ,
വേപഥു പൂണ്ടു കരയുന്നവര്‍ക്ക് നേരെ
കോടാലികള്‍ വീണ്ടുമുയര്‍ന്നേക്കാം .
ഇവരിനി
പ്രധിരോധത്തിന്റെ ഏതിടം വരെ പോകേണ്ടിവരും?

4 comments:

Kalavallabhan said...

"കര്‍ത്തവ്യത്തിന്റെ ലേബല്‍ ഒട്ടിച്ച
ചലിക്കുന്ന വിഷ സസ്യങ്ങള്‍ .
നരകത്തില്‍ നിന്നും പറിച്ചു നടപ്പെട്ടത്"
വ്യാജന്മാർ സുലഭമാണിന്ന്.

Junaiths said...

പറയേണ്ടത് പറയാതെ പോകുമ്പോഴാണ്
വാക്കുകളുടെ ചിലമ്പല്‍ ഉള്ളില്‍ പിടഞ്ഞുതീരുന്നത്

ഈ വരികള്‍ ഇഷ്ടായി

എന്‍.ബി.സുരേഷ് said...

നിന്നോടു പറയാത്ത പ്രിയവാക്കു കെട്ടിക്കിടന്നെന്റെ
നാവ് പൊള്ളുന്നു
നിന്നോടു പറയാത്ത തെറിവാക്കു കെട്ടിക്കിടന്നെന്റെ
നാവു കൈക്കുന്നു,
എല്ലാ നാവും അരിഞ്ഞു കളഞ്ഞ ഒരു കാലം വീണ്ടും വരികയാ‍ാണ് സഹോദരാ

Raveena Raveendran said...

പറയേണ്ടത് പറയാതെ പോകുമ്പോഴാണ് ,
വാക്കുകളുടെ ചിലമ്പല്‍ ഉള്ളില്‍ പിടഞ്ഞുതീരുമ്പോഴാണ് ,
ഗ്രഹിക്കപെടാതെ പോയ പ്രവര്‍ത്തികളുടെ
മൂല്ല്യം നമ്മെ പിന്തുടരുന്നത്.

നന്നായിരിക്കുന്നു....