സഹയാത്രികര്‍

Sunday, April 10, 2011

സൌഹൃദം


സൌഹൃദം

വാടിക്കരിഞ്ഞാലും കുഴപ്പമില്ല
ഓടി മറഞ്ഞാലും കുഴപ്പമില്ല
ഞാന്‍ നിന്നെയുമറിയില്ല
നീ എന്നെയുമറിയില്ല..

സ്നേഹം

എന്നിലേക്ക്‌ വലിഞ്ഞു താഴുന്ന
ദിശാബോധമില്ലാത്ത
ചിന്താ സരിത്തുകള്‍ക്ക്
വഴിവെട്ടി തന്ന യാത്രികന്‍ .
നീ ഉപേക്ഷിച്ച വാക്കിന്റെ
ശൂന്യമാം പേടകങ്ങള്‍
എന്നെ ചുറ്റുകയാണ് ഇന്നും.....

അന്ധകാരം

ധാരണകളും
തെറ്റിധാരണകളും കൂടി
വലിച്ചിഴച്ച് ദൂരങ്ങളിലേക്ക് ...
സൌഹൃദത്തിന്റെ
ദൂര കാഴ്ചകള്‍
എന്റെ ദാഹം അടക്കിയിരുന്നു.
ഒരു പ്രകാശ ദൂരം പോലെ
നീയിപ്പോഴെന്റെ കാഴ്ചയില്‍....

3 comments:

മുകിൽ said...

നീ ഉപേക്ഷിച്ച വാക്കിന്റെ
ശൂന്യമാം പേടകങ്ങള്‍
എന്നെ ചുറ്റുകയാണ് ഇന്നും....

ഇപ്പോ അങ്ങനെയായില്ലേ. തിരിച്ചറിവ്.

രമേശ്‌ അരൂര്‍ said...

നല്ല വരികള്‍ ..ആഴങ്ങളില്‍ നിന്ന് ഉരുവം കൊണ്ടത്‌ ..

ശ്രീനാഥന്‍ said...

നല്ല വരികൾ നല്ല ചിന്തകൾ!