സഹയാത്രികര്‍

Thursday, April 28, 2011

സീനിയര്‍ സിറ്റിസണ്‍


മുന്‍‌കൂര്‍ ഒരുക്കിയ
ഇരിപ്പിടങ്ങള്‍ ഉണ്ട് .

യാത്രാവേളകളില്‍
നിരക്കിളവുകള്‍ ഉണ്ട്.

നിക്ഷേപങ്ങളില്‍
പലിശ വര്‍ദ്ധനവുണ്ട് .

ഫോറങ്ങളുണ്ട്,
കൂടിചേരലുകളുണ്ട് ..

എല്ലാമുണ്ട് ..
വേണ്ടതെല്ലാം ..
പക്ഷെ
അമ്മേയെന്നും
അച്ഛാ എന്നുമുള്ള
വിളി മാത്രമില്ല.

5 comments:

അനില്‍ ജിയെ said...

അതെ , അത് മാത്രം ഇല്ല!! ഇഷ്ടം പോലെ വൃദ്ധ സദനങ്ങളും ഉണ്ടെങ്കിലും !!

കലാം said...

കയ്പ്പാര്‍ന്ന സത്യം!

വിളിക്കേണ്ടവര്‍
ഇരിപ്പിടങ്ങള്‍ ഉറപ്പിക്കുന്ന തിരക്കിലാണ്.
നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന തിരക്കിലാണ്.

പക്ഷെ, എന്നിട്ട്?? എന്തിനു?

അനുരാഗ് said...

കൊള്ളാം നല്ല വരികള്‍

jayarajmurukkumpuzha said...

valare nannayittundu...... aashamsakal......

മുകിൽ said...

സത്യം.