സഹയാത്രികര്‍

Friday, April 1, 2011

ഉള്‍നിറവുകള്‍


1. ഓര്‍ത്തുപോയീടുക നിങ്ങള്‍

ഒരു തിരി കൊളുത്തിപ്പോവുക നിങ്ങള്‍
അഴല്‍ തിങ്ങുമീയിരുള്‍ മാടങ്ങളില്‍ .
ഒരു ചിരി കൊരുത്തു പോവുക നിങ്ങള്‍
നിഴല്‍ താങ്ങുമീയനന്യ വാക്കോരങ്ങളില്‍ .
ഒരു വരി കാത്തു വെച്ചീടുക നിങ്ങള്‍
മഴ പെയ്തു തോരുവോളമെങ്കിലും .
ഒരു മുഖമോര്‍ത്തുവെച്ചുലാത്തീടുക നിങ്ങള്‍
കഴഞ്ചെങ്കിലുമുള്‍നിലാവൂറി നിറഞീടുവാന്‍ .

2. യാചന


കവിളൊട്ടിയ ചന്ദ്രന്‍
പുഞ്ചിരിക്കുന്നു.

മൌനിയായ പൂവിന്റെ ഭാവമെന്നും
ഒരേ തരത്തില്‍ നിഴലിക്കുന്നു.

ചന്ദ്രന്‍ സ്നേഹം
വാരിക്കോരി ചൊരിയുകയല്ല.
മറിച്ച് ...
യാചനയാണ്, സ്നേഹത്തിനായ് .

ഒറ്റപ്പെടലിന്റെ നിസ്സഹായതയില്‍ ..
അസ്തിത്വ ദുഃഖം പേറുന്ന
ചിന്തകളില്‍ കൂടിയുള്ള
യാചനയാണ് .
സ്നേഹം... സ്നേഹം...

2 comments:

രമേശ്‌ അരൂര്‍ said...

ഒരു ചിരി കൊരുത്തു വയ്ക്കുക
ഒറ്റപ്പെടുമ്പോള്‍ സ്നേഹത്തിനായ്‌

മുകിൽ said...

ചന്ദ്രന്റെ അസ്തിത്വദുഃഖം മൂടിയ യാചന. നന്നായി.