സഹയാത്രികര്‍

Monday, December 19, 2011

ഏകാകി
എന്റെ കണ്ണിലേയ്ക്കൊന്നു നോക്കൂ ...
ഏകാന്തതയുടെ സാഗരം കാണുന്നില്ലേ .
വര്‍ണ്ണമില്ലാത്ത സാഗരം .
പച്ചപ്പിന്റെ സമൃദ്ധിയില്‍ ,
ഈ നിഗൂഡവനത്തില്‍ ,
ഇലവീഴാ പൂഞ്ചിറയ്ക്കരുകില്‍
സമാധിയില്‍ ഞാന്‍ .

വംശനാശം സംഭവിച്ചെന്നു
മനുഷ്യന്‍ പറയുന്നു .
എന്റെ ജീവിതമൊടുക്കിയവന്‍ ....
ഇണയെ വേര്‍പിരിച്ചവന്‍..
കുലദ്രോഹി ...
കാറ്റടിക്കുന്ന നിമിഷങ്ങളില്‍ ,
മഴയുടെ രുദ്രതാളങ്ങളില്‍ ,
വേനലിലെ പകല്‍മയക്കങ്ങളില്‍,
അടിവയറ്റില്‍ ഒരു നോവ്‌ പടരും....
കുളിര്‍ജലത്തില്‍ എന്റെ മുഖം നോക്കുമപ്പോള്‍ ഞാന്‍.
അപാരതയില്‍ കണ്ണെറിയും ഞാന്‍,
സമാധിയിലമരും .

ഇനി നിങ്ങള്‍ക്കെന്റെ ചിത്രങ്ങളെടുക്കാം..

5 comments:

ഇ.എ.സജിം തട്ടത്തുമല said...

കവിത കൊള്ളാം. ആശംസകൾ!

ഇലഞ്ഞിപൂക്കള്‍ said...

ആശംസകള്‍..

പൊട്ടന്‍ said...

സമാധി ആകാനൊരുങ്ങുന്ന ഈ ഏകാകിയുടെ ചിത്രങ്ങളെടുക്കാന്‍ മാത്രം.....??
വംശ നാശവും ....??
സമയം കിട്ടുമ്പോള്‍ വീണ്ടും വായിക്കാം.

മനോജ് കെ.ഭാസ്കര്‍ said...

സിംഹവാലന്റെ ചിത്രം കൊടുത്തത് നന്നായി. പെട്ടന്ന് കാര്യം എന്താണെന്ന് മനസ്സിലാക്കാന്‍ അത് ഉപകരിച്ചു..
ആശംസകള്‍..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിന്തിപ്പിക്കുന്ന വാക്കുകള്‍