ലാഘവത്വം അനുഭവിക്കുന്നുണ്ടോ !
പൊട്ടിവിടര്‍ന്ന് ആലംബമില്ലാതെ വായുവില്‍ .
കാറ്റൊരുഴുക്കാണ്.....
അമ്മേയെന്നു മൊഴിഞ്ഞ് ഞാനും കൂടെ.
കാറ്റൊരു നില്‍പ്പാണ്.
ആ നില്‍പ്പില്‍ ആണ് നൂറു ചിറകുകള്‍ വീശി
ഞാനൊന്ന് ഉന്മേഷവാനാവുന്നത് .
പിന്നീടുള്ള കാറ്റൊഴുക്കില്‍
ദിക്കറിയാതെ
ദിശയറിയാതെ
നിലനില്‍പ്പറിയാതെ ഒരു പോക്കാണ്.
ചിലപ്പോള്‍ ഒരു പൂവിന്റെ രാത്രി സല്ലാപങ്ങളില്‍
ചുണ്ടിലെ പുഞ്ചിരിയാവും ഞാന്‍.
പുലര്‍ക്കാല കാറ്റില്‍ വീണ്ടും യാത്ര.
ഇന്നെന്റെ നിറം ചുവപ്പാണ്.
കവലയിലെ തളം കെട്ടിയ ചോരകുണ്ടില്‍
കാറ്റോടൊപ്പം ഞാന്‍ ചെന്ന് വീണു.
അല്ലെങ്കില്‍ കാറ്റെന്നെ വീഴ്ത്തിയതുമാവാം .
പിന്നീട് കാറ്റിനെ കണ്ടിട്ടില്ല.
നിയമപാലകര്‍ വലിച്ചു കെട്ടിയ റിബണുകള്‍ക്കുള്ളില്‍
ഞാനൊരു തടവുകാരനായ് .
നിറം ചുവപ്പാണ്.
കണ്ണിലും, മൂക്കിലും, വായിലും , ചെവിയിലും
രക്തം കയറിയതിനാല്‍
ഞാനെന്നെത്തന്നെ കാണുന്നില്ല...
എന്റെ മുകളില്‍ ആകാശം കനക്കുന്നു.
പക്ഷെ മഴയെന്നെ...?
2 comments:
"ഇന്നെന്‍റെ നിറം ചുവപ്പാണ്.
കവലയിലെ തളം കെട്ടിയ ചോരകുണ്ടില്‍
കാറ്റോടൊപ്പം ഞാന്‍ ചെന്ന് വീണു.
അല്ലെങ്കില്‍ കാറ്റെന്നെ വീഴ്ത്തിയതുമാവാം .
പിന്നീട് കാറ്റിനെ കണ്ടിട്ടില്ല.
നിയമപാലകര്‍ വലിച്ചു കെട്ടിയ റിബണുകള്‍ക്കുള്ളില്‍
ഞാനൊരു തടവുകാരനായ്."
വളരെ നല്ല വരികള്‍. ആശംസകള്‍...
entho enikonnum manassilayilla ,aare kurichaanu,:)
Post a Comment