സഹയാത്രികര്‍

Wednesday, April 20, 2011

ആസക്തി -- തുടര്‍ച്ച



ആദ്യത്തെ കൂപ്പുകുത്തി വീഴ്ചയില്‍ തന്നെ
കരളില്‍ കുടിയേറിയത്
വിഷാദമായിരുന്നു.

നഗ്നതയ്ക്ക് മേലെ
ഉഴറിവീണത്‌
താരാട്ടായത് കൊണ്ടാവാം .

ഇളംപുല്ലും, മഞ്ഞുകണവും
ചന്ദ്രികയും കോരിത്തരിച്ചിരുന്നു.

പിറവിയുടെ പൂര്‍ണ്ണതയില്‍
അനുഭവിച്ചറിയുന്നത്‌ ,
വികാരത്തിന്റെ
വിരലനക്കങ്ങളില്‍
പെയ്തു നിറഞ്ഞ
തൂവെള്ള മന്ദഹാസത്തെയാണ്.

എന്നും
പടര്‍ന്നു കയറി
എന്നിലേക്ക്‌
വേരുകള്‍ ആഴ്ത്തി
നീരൂറ്റുന്ന
നീലനയനങ്ങള്‍
പ്രപഞ്ചത്തിന്റെ
സത്യാവസ്ഥയുടെ പ്രതീകങ്ങള്‍ ആവാം.

എന്റെ കാണാസരോവരങ്ങളില്‍
നീരാട്ടിന്റെയോളങ്ങളിളക്കി
കലക്കി മറിച്ച് പോയതാരാവാം !

ഒരു നീണ്ട മുടിയിഴയെനിക്ക്
സമ്മാനിച്ച്
വാതായനങ്ങളുടെ
തുറന്ന വിശാലതയിലേക്ക്‌
ഊഴ്ന്നിറങ്ങിയാതാരാവാം !

വീണ്ടും ഉറക്കച്ചടവിന്റെ
അലസനേരങ്ങളില്‍
ആദ്യ നിര്‍വൃതിയായ്‌
മടങ്ങി വരുന്നതോ !

ആരുമാവാം എന്നുത്തരം!
ഞാന്‍ മാത്രമാണോയെന്ന് മറുചോദ്യം !

2 comments:

മുകിൽ said...

എന്റെ കാണാസരോവരങ്ങളില്‍
നീരാട്ടിന്റെയോളങ്ങളിളക്കി
കലക്കി മറിച്ച് പോയതാരാവാം ! ആരാവാം? നീണ്ട മുടിയിഴ സമ്മാനിച്ച് പോയി നിർവൃതിയായി തിരിച്ചുവരുന്നത്? കവിയാവില്ല..

രമേശ്‌ അരൂര്‍ said...

പിറവിയുടെ പൂര്‍ണ്ണതയില്‍
അനുഭവിച്ചറിയുന്നത്‌ ,
വികാരത്തിന്റെ
വിരലനക്കങ്ങളില്‍
പെയ്തു നിറഞ്ഞ
തൂവെള്ള മന്ദഹാസത്തെയാണ്.


നല്ല വരികള്‍ ..:)