സഹയാത്രികര്‍

Thursday, April 21, 2011

എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയം

പുകള്‍പെറ്റ കുടുംബമാണ് പോലും .
ചോരച്ച കണ്ണുകള്‍ ..
നീരിറ്റാത്ത കണ്ണുകള്‍..
പകലിനെ വെറുക്കും കണ്ണുകള്‍..
രാത്രിയിലുണരും കണ്ണുകള്‍ ..

കുടുംബാന്തരീക്ഷം
കലങ്ങരുതെന്നുണ്ട്.
തെളിനീരിലേ
പരല്‍മീന്‍ പോലും
വെളിപ്പെടുകയുള്ളൂ .

വീതംവെക്കലിലെ
ആശ്വാസ നിശ്വാസങ്ങളില്‍
കാരണവര്‍ക്ക്‌
ഒരെല്ലിന്‍ കഷ്ണം
കാഴ്ച വെക്കാറുണ്ട് .
ഒരു കുപ്പിക്കള്ളും, പശുവിറച്ചിയും .

നിലവറയില്‍
പൂജാ ദ്രവ്യങ്ങളോടൊപ്പം
ആഹിംസായ നമ: എന്ന മന്ത്രവും
പൂജയ്ക്ക് വെക്കും .

എന്നിട്ടല്ലേ
പുറത്തു അലമുറയിടുന്ന
തല വീര്‍ത്തവരെയും ,
ശരീരം കുറുകിയവരെയും,
ഇഴഞ്ഞു വന്നവനേയും,
ആട്ടിപ്പായിക്കാനാവുള്ളൂ .

കൂടാതെ
വിശുദ്ധ ജലമായ
എന്‍ഡോസള്‍ഫാനെ കൊണ്ട്
ഒരു ശുദ്ധി കലശവും .
ആഹിംസായ നമ :
ആഹിംസായ നമ:

3 comments:

ശ്രീനാഥന്‍ said...

ഹിംസയുടെ മറ മാത്രമാണിന്ന് അഹിംസ. രോഷം കത്തുന്നുണ്ട് കവിതയിൽ.

നികു കേച്ചേരി said...

നിലവറയിൽ പൂജക്കുവെച്ചിരിക്കുകയാണ്‌ നമ്മളേയും....
കവിത ഇഷ്ടപെട്ടു.

ജയിംസ് സണ്ണി പാറ്റൂർ said...

ഖദറിടുന്നതില്‍ ലജ്ജിപ്പൂ ഞാനിന്നു , മാപ്പു്
മഹാത്മാവേ സത്യം ജയിക്കുമൊരു നാള്‍
കവിത ഇഷ്ടമായി. ശക്തമായ കവിത