കവിതയുടെ അന്ത്യം
എന്നില്‍ നിന്നും വേര്‍പെട്ടുപോയ
കവിതയെ ഞാനിന്നലെ
വഴിവാണിഭചന്തയില്‍
വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കണ്ടു .
അതിന്റെ ഭാവനാചിറകുകള്‍
അരിഞ്ഞു മാറ്റിയിരിക്കുന്നു.
യാത്രയില്‍ എപ്പോഴോ
അക്രമിക്കപ്പെട്ടതാണ് .
ഞാന്‍ തഴുകി ഉണക്കിയിരുന്ന
കാര്‍കൂന്തലും
മുറിച്ചു മാറ്റിയിരുന്നു.
എന്റെ പാദചലനമറിഞ്ഞോ ആവോ !
ചോര ഉണങ്ങും കണ്ണിന്നരുകില്‍ കൂടെ
നീര്‍ച്ചാലുകള്‍ ഒഴുകുന്നു....
എന്നത്തേയും പോലെ
ഞാനിന്നും നിസ്സഹായന്‍ ആണ്...
എനിക്കറിയില്ല ഈ കവിതയെ...
2 comments:
ശരി തന്നെ ഗിരീഷ് ഭായ്! കവിത പലയിടങ്ങളിലും ഇന്ന് മാനഭംഗത്തിനിരയായി വിലപിച്ചു കൊണ്ടിരിക്കുന്നു, ആര്‍ക്കും തിരിച്ചറിയാന്‍ ആവാത്ത വിധം !! അല്‍പ്പം കൂടി വിപുലീ കരിക്കാമായിരുന്നു ഈ രചന. മുഴുവനായില്ല എന്ന് തോന്നി !!!
ശരിയാണ് കവിത പലയിടത്തും മരിച്ചുകൊണ്ടിരിക്കുകയാണ് അപ്പോള്‍ വളരെ പ്രസക്തമായ വരികളാണ് താങ്കളുടേത്
Post a Comment