സഹയാത്രികര്‍

Saturday, July 2, 2011

വേനലില്‍ പുകഞ്ഞ ഒറ്റമരം



താളത്തോടെ ഒരു വരി കവിത
മനസ്സില്‍ വഴുതിക്കളിക്കുന്നു .

മേളത്തോടെ ഒരു ഹൃദയം
ഉള്ളില്‍ പൂത്തുലയുന്നു.

വഴിവക്കിലെ മെയ് മാസപുഷ്പങ്ങള്‍
മറ്റൊരു ഋതുവില്‍ മയങ്ങുന്നു.

സാഫല്യ ജന്മങ്ങള്‍ ഇതള്‍ കൊഴിയാത്ത
മരങ്ങളായ്‌ വേനലുകളിലും തളിര്‍ക്കുന്നു.

വന പുഷ്പങ്ങളുടെ ഇരുണ്ട മേനിയില്‍
കാലം പരാഗണം നടത്തുന്നു.

പാടിത്തളര്‍ന്ന കുയിലുകള്‍ മടങ്ങുമ്പോള്‍
അലകളടങ്ങിയ മഹാപ്രപഞ്ചം വിതുമ്പുന്നു.

വേപഥു പൂണ്ട പെണ്‍ചകോരം മാത്രം
ഓര്‍മ്മകളില്‍ തൂവല്‍ കൊഴിച്ചുകൊണ്ടിരുന്നു.

പൂമൊട്ടുകളില്‍ കാറ്റിന്റെ കടന്നുകയറ്റം .
കുഴഞ്ഞ മണ്ണില്‍ വിഷം തുപ്പിയ നിഷ്ക്രിയത്വം .
നീരാളം വിരിച്ച ശയ്യയില്‍ തകര്‍ന്ന വീണയുടെ
വിലാപകാവ്യങ്ങള്‍ ....................

വിണ്ടകന്ന വയലോരത്തില്‍
സായന്തനത്തിന്റെ നേര്‍ത്ത കുളിരില്‍
കൈതപ്പൂമണമുള്ള കാറ്റിലൂടെ....
ഒരു വിലാപകാവ്യമെഴുതാന്‍
വേഷമഴിച്ചുവെച്ചിരുന്നവന്‍ ....

3 comments:

നിരീക്ഷകന്‍ said...

ഇത് ജീവിതം .......
സ്വപ്നങ്ങളുടെ, യാഥാര്‍ത്ഥ്യത്തിന്റെ,
അധിനിവേശത്തിന്റെ മുഖം.......
നന്നായി വരച്ചു......

- സോണി - said...

മൃദുലവികാരങ്ങളും വിലാപകാവ്യങ്ങളും ഇരട്ടപിറന്നവര്‍.
ഒന്നിന് ഒന്നോട് മാത്രം സാമ്യം ചൊല്ലാം.

വേഷപ്പകര്‍ച്ചകള്‍...
നിഷ്ക്രിയത്വം, അതിന്റെ നല്ല പാതി.

ASOKAN T UNNI said...

Dear friend,
All your words are mere blunder statements.
Please try to understand the essential quality of a POEM.