സഹയാത്രികര്‍

Tuesday, December 6, 2011

ഒളിച്ചുവെക്കുന്നത്



കാട്ടിലലഞ്ഞപ്പോള്‍
എനിയ്ക്കൊന്നും മറയ്ക്കാനില്ലായിരുന്നു.
നാടിന്റെ വിശാലതയില്‍
ഇന്ന് ഞാന്‍
നൂറു വസ്ത്രങ്ങളണിഞ്ഞ
നഗ്നനായിരിക്കുന്നു .
ഓരോ തുറിച്ചുനോട്ടങ്ങളിലും ,
ചോദ്യങ്ങളിലും
ഞാന്‍ പൂര്‍ണ നഗ്നനായ്
നിലകൊള്ളേണ്ടി വന്നു .
എന്റെ പൌരുഷത്തിലേയ്ക്കായിരുന്നു
അവരുടെ ചുഴിഞ്ഞുനോട്ടം .
ഒരു ഞെട്ടലില്‍
ഞാന്‍ മനസ്സിലാക്കി.
അവിടം ശൂന്യമായിരുന്നു.
നിമ്നമായോരവസ്ഥ .
അപ്പോള്‍ ഞാനിത്രനാള്‍ ലാളിച്ചിരുന്നത് !!!

2 comments:

മനോജ് കെ.ഭാസ്കര്‍ said...

ഇത് ഇന്നത്തെ മനുഷ്യന്റെ അവസ്ഥ. തനിക്കെന്തോക്കയോ ഉണ്ടെന്ന് അവന്‍ കരുതുന്നു. ഒടുവിലാണ് അറിയുന്നത് താനിത്രനാള്‍ മറച്ചു പിടിച്ച് ധാര്‍ഷ്ഠ്യം കാട്ടിയത് ഒന്നുമില്ലയ്മയേയായിരുന്നുവെന്ന്... നല്ല കവിത.

dreamer said...

ഹ്മ്മം ഇങ്ങനെതന്നെ .... കൊള്ളാം