സഹയാത്രികര്‍

Sunday, June 22, 2008

ഒഴിയാത്ത കൈകള്‍ ...

അകാലത്തില്‍ ചരമമടഞ്ഞ
എന്റെ പ്രിയതമക്ക്
ആയിരം പൂക്കളിലെ പൂമ്പൊടിയും..
അവിചാരിതമായി എന്നെ വിട്ടു പിരിഞ്ഞ
എന്റെ സ്നേഹിതന്
പുണര്‍ന്നുറങ്ങിയ നേരത്തെ
സ്നിഗ്ദ നൊമ്പരങ്ങളും ......
അകാലത്തില്‍ വൃദ്ധയായ
എന്റെ മേദിനിക്ക്‌
ഉറവ തേടി പോയ നദിയുടെ
ഉയിര്‍ത്തെഴുന്നേല്‍പ്പും ,
പൊലിയാത്ത നക്ഷത്ര കൂട്ടങ്ങളും ,
മാനം കാണാത്ത മയില്‍ പീലിയും....
തകര്‍ന്നടിഞ്ഞ എന്റെ രാജകൊട്ടാരത്തിന്
ഓട്ട തോണിയില്‍ സുഖവാസത്തിനു പോയ
രാജകുമാരന്റെ കാറ്റില്‍ അലിയാത്ത -
നെടുവീര്‍പ്പും ....
വഴി പിരിഞ്ഞു പോയ എന്റെ മകന്
ചരസ്സില്‍ ജീവിച്ച എന്റെ മകനായ്
ആയിരം മനുഷ്യ ജന്മത്തിന്റെ തീക്ഷ്ണതയും .......

2 comments:

ഹന്‍ല്ലലത്ത് ‍ HANLLALATH said...

മനോഹരം..!!!
കൂടുതല്‍ പറയാന്‍ അറിയാത്തത് കൊണ്ടാണ് .
പിന്നെ ഇറ്റാലിക് അക്ഷരങ്ങലയാല്‍ വായിക്കാന്‍ സുഖം ഉണ്ടാവില്ല
ദയവായി മാറ്റാമോ...അല്ലെങ്കില്‍ വലുതക്കാമോ..??

ഹന്‍ല്ലലത്ത് ‍ HANLLALATH said...

മനോഹരം..!!!
കൂടുതല്‍ പറയാന്‍ അറിയാത്തത് കൊണ്ടാണ് .
പിന്നെ ഇറ്റാലിക് അക്ഷരങ്ങലയാല്‍ വായിക്കാന്‍ സുഖം ഉണ്ടാവില്ല
ദയവായി മാറ്റാമോ...അല്ലെങ്കില്‍ വലുതക്കാമോ..??
ബോള്‍ഡും മാറ്റുക വായനാ സുഖം കിട്ടും