ശപിക്കപെട്ട ഒരു ദിനം .......................
കണ്ണില്‍ പീള കെട്ടി നിറഞ്ഞ സന്ധ്യ...
അവള് ദുഖിതയായിരുന്നു...
പകലിന്റെ സ്വപ്നങ്ങളില്‍
അവള്‍ക്ക് സ്ഥാനമില്ലായിരുന്നു........
പകലിന്റെ ഗര്‍ഭത്തില്‍ നിന്ന് അവള്
പുറത്തുവന്നത് ഗര്‍ഭപാത്രത്തിന്റെ
നേര്‍ത്ത പാളികളില്‍ കീറലുകളോടെ....
രക്തമൊഴുകി പരന്നു തളം കെട്ടി...
പകലിന്റെ മാതൃത്വം പാഴിലായി....
സന്ധ്യ കൈകള്‍ കൂപ്പി പകലിനു വിട ചൊല്ലി..
നിശ്വാസങ്ങള്‍ പരന്നു...
ശാന്തിയുടെ ഗീതങ്ങള്‍ ചൊല്ലി..
കരളില്‍ ദുഖം വിങ്ങി നിറഞ്ഞു..
ഒടുവില്‍ .......
സന്ധ്യ അല്പായുസോടെ വിട പറഞ്ഞു.........
സ്നേഹത്തിന്റെ ഗീതം ചൊല്ലി
അവള് ..സന്ധ്യ.. പിറവി എന്ന ശാപം ഏറ്റുവാങ്ങിയവള്‍ ,
അവള്‍ക്ക് മരണമില്ല.....
ശാപത്തിന്റെ വചനങ്ങള്‍ കേട്ട് കൊണ്ട്
അവള്
പുനര്‍ ജനനങ്ങളുടെ പട്ടിക രചിക്കുന്നു.......................
12 comments:
...ശപിക്കപ്പെട്ട ജന്മങ്ങള്...
അവര്‍ക്കും വേണമൊരു ഗീതിക.........
valare nannayittund.. sariykkum assalayittund
manassil entho oru vingal pole....
entho oru nanavu athu hrudayathilaano...?
atho thalachorilaano..?
ഗിരീഷ്ഭായ്...
ഹൃദ്യമായിരുന്നുവീ കവിത.. കുറച്ചു അക്ഷര തെറ്റുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ വര്ണ്ണാഭമായേനെ...
തുടര്‍ന്നും എഴുതുക, ആശംസകളോടെ
good piece of work........
Ithiri vaikianengilum njanum ente nandi ariyikkunnu. Valare nannayittundu.
ശാപത്തിന്റെ വചനങ്ങള്‍
കേട്ടുകൊണ്ടു
അവള്
പുനര്ജനനങങളുടെ
പട്ടിക രചിക്കുന്നു........"
നല്ല വരികള്‍...
ആശംസകള്‍... മാഷേ...
വരികളിലെല്ലാം നിഗൂഢമായൊരു ദൈന്യത
പ്രണയനിരാസത്തിന്റെ ചെതുമ്പലുകള്‍
വേദനയുടെ .....പെറാതെ ചത്തുപോയ
വിതുമ്പലുകള്‍
ഗിരീ
പിന്നില്‍ തെളിഞ്ഞു കത്തുന്ന
കൃത്രിമ വെളിച്ചത്തിനു
മുന്നില്‍ നിന്റെ മുഖത്തെ
സൂര്യന് കെട്ടു പോയിരിക്കുന്നു
വായിച്ചതെല്ലാം ഇഷ്ടമായി
വേറിട്ട വാക്കുകള്‍
ഇനിയും ജനിക്കട്ടെ
Post a Comment