അമ്മയുടെ കണ്ണില്‍ സമുദ്രം വറ്റുന്നില്ല .
അച്ഛന്റെ മുന്പില് നേര് രേഖയില്‍ പോകുന്ന വഴികള്‍
ശൂന്യതയില്‍ ലയിച്ചു ചേര്‍ന്നു.
ഇടവഴി കടന്നെത്തിയ
ചോരപ്പാടുകള്‍ തീര്‍ത്ത തുണിക്കെട്ടില്‍
പിറക്കാത്ത ഇതിഹാസങ്ങള്‍
ചത്ത ഭ്രൂണങ്ങള്‍ ആയി അളിഞ്ഞു.
ചളിയും മണ്ണും അലിഞ്ഞ് ചേര്‍ന്ന്
നെഞ്ചിനെ തണുപ്പിച്ചപ്പോള്‍
മുറിവിലൂടെ മണ്ണിനെ ഞാന്‍ തൊട്ടറിഞ്ഞു....
മഴയുടെ ഗന്ധം ഞാനറിഞ്ഞു.
എനിക്ക് പൂക്കള്‍ അര്‍പ്പിച്ചു മടങ്ങുന്ന
കുഞ്ഞുങ്ങളുടെ പതിഞ്ഞ കാലടിശബ്ദം കേള്‍ക്കാം ...
ഒരു രക്തത്തിലും ഇനിയെനിക്കൊരു പുനര്‍ജ്ജന്മം വേണ്ട.
നീയന്റെ ഞരമ്പിലോടിയത് ഇതിനായിരുന്നല്ലേ !!!
3 comments:
സ്പന്ദിക്കുന്ന കുഴിമാടങ്ങൾ..!
ശുഭാശംസകൾ...
ഒരു രക്തത്തിലും ഇനിയെനിക്കൊരു പുനര്‍ജ്ജന്മം വേണ്ട.
ഒരു രക്തത്തിലും ഇനിയെനിക്കൊരു പുനര്‍ജ്ജന്മം വേണ്ട.
Post a Comment