ഒഴുക്കന്‍മട്ടിലാണ് തുടങ്ങിയത്. വാക്കുകള്‍ അടുക്കും ചിട്ടയുമില്ലാതെ ... പിന്നീടെപ്പോഴോ ഒരൊഴുക്കു വന്നു ചേര്‍ന്നു. കഥകള്‍ പറഞ്ഞ് പറഞ്ഞ് കവിതയില്‍ അവസാനിപ്പിച്ചു . നേരത്തോടു നേരം മുഖാമുഖം . പ്രഭാത സൂര്യനും, ഇളംകാറ്റും പഴി പറഞ്ഞു. കാറ്റാടി മരങ്ങള്‍ തലകുലുക്കി പ്രിയം ഭാവിച്ചു. ഉച്ചനേരത്തെ വരണ്ട കാറ്റ് നേരത്തെ പിണങ്ങിപ്പോയി. ഒറ്റതൂവല്‍ പൊഴിച്ച് വാലാട്ടിക്കിളിയും ... സായന്തനത്തിന്റെ അലസമൌനം വേവലില്‍ മുങ്ങിനിവര്‍ന്ന ഹൃദയാകാശത്തില്‍ വിങ്ങല്‍ അമര്‍ത്തിക്കൊണ്ടിരുന്നു. രാത്രിയിലേക്ക് അമരുന്ന അന്ത്യനേരത്തില്‍ നേരിന്റെ ചാട്ടുളിയേറേറ്റ് വീണ്ടും .......... |
No comments:
Post a Comment